സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ അകന്നിരിക്കാം ഐക്യപ്പെടാം
അകന്നിരിക്കാം ഐക്യപ്പെടാം
ഇപ്പോൾ അവധിക്കാലമാണ്. വേനൽക്കാലം നുണയാൻ ഇരുന്ന എനിക്ക് കിട്ടിയത് മഹാമാ രിയായ കൊറോണയും ലോക്ക് ഡൗൺ എന്ന ചിരപരിചിതമല്ലാത്ത ഒരു അവസ്ഥയും ആണ് . ലോകരാജ്യങ്ങൾ പോലും കിടു കിടാ വിറപ്പിച്ചു കൊറോണ. ഭൂമിയിൽ വസിക്കുന്ന പലരുടേയും ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെ ഞാൻ വിലയി രുത്തുന്നത് ദൈവദൂതനെപ്പോലേയും ഒരു ശിക്ഷ നടപ്പിലാക്കുന്നവനെ പൊലെയുമാണ്. എന്തെന്നാൽ ഏതോ ഒരു പ്രകൃതി ഭവിഷത്തി നെ കുറിച്ച് ഓർമിപ്പിക്കുന്ന ദൂതുമായി വന്ന കൊറോണ. മനുഷ്യരാശി ചെയ്തു കൊണ്ടി രിക്കുന്ന തെറ്റുകൾക്ക് ശിക്ഷ നടപ്പിലാക്കുന്ന കൊറോണ. മനുഷ്യൻ തന്റെ അതിഥി വരുന്നത് അറിഞ്ഞില്ല, അറിയുമായിരുന്നെങ്കിൽ തങ്ങൾ തെറ്റ് ചെയ്യില്ലായിരുന്നു ,പ്രകൃതിയെ നോവിപ്പി ക്കില്ലായിരുന്നു. മനുഷ്യൻ തന്നെയാണ് തന്റെ കൊലയാളിയെ വിളിച്ച് വരുത്തിയത്. അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ദൈവം എല്ലാവർക്കു മായി നൽകിയ പ്രകൃതി വിഭവങ്ങളും മറ്റും നശി പ്പിച്ച് കൊലയാളിക്കായി വഴി ഒരുക്കിയത്. മനു ഷ്യൻ തന്നിലേക്ക് ചുരുങ്ങിയ കാലമാണിത്. ഈ വിശാലമായ ഭൂമിയിൽ തങ്ങൾ ശ്വാസം മുട്ടിയാ ണ് ജീവിക്കുന്നത്. ഗാന്ധിജി മുമ്പൊരിക്കൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. "മനുഷ്യന് ആവി ശ്യത്തിനുള്ളത് ഈ ലേകത്ത് ഉണ്ട്, എന്നാൽ അനാവിശ്യത്തില്ല ".അങ്ങനെ എല്ലാം അനാവി ശ്യത്തിനുപയോഗിച്ചത് കൊണ്ടായിരിക്കാം ഇങ്ങനെ ഒരു മഹാമാരി. ഇത് മനുഷ്യരാശിക്ക് ഒരു മുന്നറിയിപ്പാണ്, ചിലപ്പോൾ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകണമെന്നില്ല തീർച്ച. മനുഷ്യ രായ നമ്മൾ ഒരു സെക്കന്റിൽ ആയിരം പേരെ കൊല്ലാൻ പഠിച്ചു എന്നാൽ ഒരു നിമിഷത്തിൽ നൂറു പേരേ പോലും രക്ഷിക്കാൻ സാധിക്കു ന്നില്ല, എത്ര വളർന്നു അല്ലെ നമ്മുടെ ലോകം...... ലോക്ക് ഡൗൺ കാരണം വീട്ടിലി രിക്കുന്ന എനിക്ക് പറന്നുകളിക്കുന്ന പറവകളേ യും മറ്റും കണ്ട് അസൂയ തോന്നുന്നു. ആ നിമി ഷത്തിൽ ഒരു പക്ഷിയായിരുന്നെങ്കിൽ! എന്ന് വരെ ഞാൻ വിചാരിച്ചു. അന്നെനിക്ക് മനസ്സി ലായി പക്ഷികൾ തങ്ങളുടെ ആജീവനാന്തരം കൂട്ടിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ട്. എന്റെ ക യ്യിൽ ഒരു പക്ഷി ഉണ്ടായിരുന്നെങ്കിൽ അതിനെ ഞാൻ സ്വതന്ത്ര്യമാക്കിയേനെ. ഈ മഹാമാരി എനിക്ക് സമ്മാനിച്ചത് നല്ല ആശയവും പുതിയ അനുഭവങ്ങളുമാണ്. ...... നാം അതിജീവിക്കുക തന്നെ ചെയ്യും ഓഖിയേയും നിപ്പയേയും രണ്ട് പ്രളയങ്ങളേയും .........അതിജയിച്ച നാം ....... പ്രതീക്ഷയോടെ ദൈവത്തിൽ അർപ്പിച്ച് കാത്തി രിക്കാം.....
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |