വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതി പരിപാലനം

13:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി പരിപാലനം

മനുഷ്യരും പക്ഷിമൃഗാദികളും മരങ്ങളും നദികളും പൂക്കളും പാഠങ്ങളും ഒക്കെ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പരിസ്ഥിതി ആശ്രയിച്ചാണ് ജീവിക്കുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവികളും അവരവരുടെ പാരിസ്ഥിതിക മൂല്യങ്ങൾ സംരക്ഷിക്കേണ്ട അത്യാവശ്യമാണ് മനുഷ്യൻറെ കാര്യം എടുത്താൽ അവൻ ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി ആയി കണക്കാക്കുന്നത് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് പരിസ്ഥിതിയുടെ ലഭ്യമാകുന്നത് പ്രകൃതിയാണ് ഭക്ഷണം ജീവജലം ഇവയെല്ലാം നമുക്ക് ലഭ്യമാകുന്നത് പരിസ്ഥിതിയാണ് അതുകൊണ്ടുതന്നെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് കൈകടത്തലുകൾ മൂലം പരിസ്ഥിതി വിഭവങ്ങളായ നദികൾ , വനം ,കുളങ്ങൾ എല്ലാം നശിപ്പിക്കപ്പെടുകയോ മലിനമാക്കപ്പെടുകയോ ചെയ്യുകയാണ് ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വളരെ വലുതാണ് .പരിസ്ഥിതി മലിനീകരണമാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പ്രധാനമായും പുഴകൾ നദികൾ കുളങ്ങൾ പോലുള്ള ജലസ്രോതസ്സുകൾ ഇന്ന് വലിയതോതിൽ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു മനുഷ്യൻ തന്നെയാണ് ഇതിനു മൂലകാരണം ആഹാര അവശിഷ്ടങ്ങളും മറ്റു വസ്തുക്കളും ഒക്കെ വലിച്ചെറിയാനും വെറും ചവറ്റുകൂനകൾ ആയിമാറിയിരിക്കുകയാണ് ജലസ്രോതസ്സുകൾ. അതുമാത്രമല്ല മലിനമായ ജലവും ഫാക്ടറി മാലിന്യങ്ങളും തോടുകളും ഒക്കെ ഉപയോഗിക്കുന്ന വഴി ജലജീവികൾ ജലത്തിലെ ആവാസവ്യവസ്ഥയെ പൂർണമായി നശിക്കുന്നു മാത്രമല്ല ഇത് ഉപയോഗിക്കുന്നതിലൂടെ മനുഷ്യനും ഒക്കെ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഇന്ന് സർവസാധാരണമാണ്. മറ്റൊരു പരിസ്ഥിതി പ്രശ്നം ആണ് അന്തരീക്ഷ മലിനീകരണം .ഇത്തരം അർത്ഥശൂന്യമായ ഇടപെടലുകൾ നമ്മൾ ഒഴിവാക്കുകയാണ് വേണ്ടത് നമ്മുടെ പരിസ്ഥിതിയാണ് നമ്മുടെ മാതാവ് . അതിനെ നശിപ്പിച്ചാൽ സംഭവിക്കുന്നത് നമ്മുടെ നാശം കൂടിയാണ്. ഇതിലൂടെ ജനിക്കുന്നത് പുതിയ പുതിയ ഓരോ മാറാരോഗങ്ങളാണ്. ചികിത്സ പോലും ലഭ്യമല്ലാത്ത പലരോഗങ്ങളും ഉണ്ടാകുന്നുണ്ട് ഇതിനെല്ലാം ഒറ്റക്കെട്ടായി നേരിടാൻ നമുക്ക് കഴിയണം. അതിനുള്ള ഏറ്റവും വലിയ ഒരു മരുന്നാണ് പരിസ്ഥിതി പരിപാലനം സ്വയം ശുചിത്ത്വത്തിലൂടെ നമ്മുടെ പ്രകൃതിയേയും ശുചിത്വ പൂർണമാക്കാൻ നമുക്കൊന്നിച്ച് കൈകോർക്കാം ജയ്ഹിന്ദ്

Malavika.R
9 I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം