സി.എം.എസ്.എൽ.പി.എസ് അകംപാടം/അക്ഷരവൃക്ഷം/ശുചിത്വകേരളം

ശുചിത്വകേരളം

കൊറോണ എന്ന മഹാമാരി ലോകത്തെ ചുറ്റി വളഞ്ഞിടുന്നു ഒരുപാട് പേരുടെ ജീവനെടുത്ത് കൊറോണ ലോകത്തെ ഭയപ്പെടുത്തി പുറത്തേക്ക് പോയി വീട്ടിൽ വന്നാൽ കൈയും കാലും കഴുകിടേണം കൊറോണ എന്ന മഹാമാരിയെ ലോകത്തിൽ നിന്ന് അകറ്റിടേണം വിനാശം വിതറും വൈറസിനെ കരുതലോടെ നമ്മൾ പൊരുതിടേണം കൈകൾ ഇടയ്ക്കിടെ കഴുകിക്കൊണ്ട് വ്യകതിശുചിത്വം വളർത്തിടേണം ഒരാളുമായുള്ള സുഹൃത്ത്ബന്ധം ഒരു മീറ്റർ അകലം പാലിക്കേണം ഈ അവസ്ഥയിൽ നമ്മൾ തുടരാതിരുന്നാൽ വൈറസ് നമ്മിൽ കൂടുക്കൂട്ടും ഇനിയെങ്കിലും നമ്മൾ ഒരുമാത്രയെങ്കിലും ചിന്തിച്ചുമാത്രം മുന്നേറുക ഭീതിയുമല്ല പേടിയുമല്ല ജാഗ്രതയാണല്ലോ മുഖമുദ്ര

സേറ എലിസബത്ത്
4 സി.എം.എൽ.പി.എസ് അകംപാടം
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത