ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/സത്യം

13:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nishithavijith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സത്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സത്യം
<poem>

ഇനിയെത്ര നാൾ കൂടിയുണ്ടാവുമീ

      ഇഹലോക ജീവിതമെന്ന സത്യം......?
                    ഇതൾ വിരി‍ഞ്ഞൊരു കുഞ്ഞു പൂവിനെ കാണാൻ
   ഇനിയെത്ര നാൾ കൂടി ഉണ്ടാവും.....?
          പ്രളയവും പ്രണയവും പ്രകൃതിയും നമ്മോട്

പോരടിക്കാനുറച്ചപോല ............. നിപയും കൊറോണയും ക്യാൻസറും പിന്നെ- പേരില്ലാ വ്യാധികളിനിയുമേറെ....

            വാ പൊളിച്ചൊന്നായ് വിഴുങ്ങാൻ തുടങ്ങുന്നു 
     വാവിട്ട് കരയുവാനല്ലേയാവൂ നമുക്ക്......
 ലോകമേ നിന്റെ യീ യാത്രയെങ്ങോട്ടാണ്.....?
      ലോകൈക ജ്യോതിസേ നീയെവിടെ....?
      ജാതിയ്ക്കും മതത്തിനും സമ്പത്തിനുമപ്പുറം
     ജീവനെന്നുള്ളൊരാ മൂന്നക്ഷരം          
              നിത്യമാകണമെന്നാകിലോ നാമിന്ന്         
        നിർലോപ സ്നേഹത്തിന്നുടമയാവേണം.
<poem>
നിലാചന്ദന സി ആർ
10 ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത