പി എൽ പി എസ് ഇടപ്പളളി/അക്ഷരവൃക്ഷം/തളരില്ല ഞങ്ങൾ

13:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തളരില്ല ഞങ്ങൾ

മാർച്ചു മാസംപതിമൂന്നാംതീയതിആയിരുന്നു ഞങ്ങളുടെസ്കൂളിലെവാർഷികംതീരുമാനിച്ചിരുന്നത്. ഞങ്ങൾ കുട്ടികളും അധ്യാപകരും വാർഷികത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ പതിനൊന്നാം തീയതിമുതൽ ഞങ്ങൾക്ക് അവധിയാണെന്ന് ഷിബുസാർ പറഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായി. സ്കൂൾ വാർഷികം നടക്കില്ല, അവധിക്ക് കാരണംകൊറോണ എന്നവൈറസ് ആണെന്ന് അറിഞ്ഞു. ഈ പേര്ഞങ്ങൾ കേൾക്കുന്നത് ആദ്യമായിട്ടല്ല. L.S.Sപരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ചൈനയിൽ ഈരോഗംപടർന്നിരുന്നു. രോഗത്തിന് കാരണം വൈറസ് ആണെന്ന്ടീച്ചർ പറഞ്ഞിരുന്നു. കോവിഡ്19 എന്നപേരിലും ഇത്അറിയപ്പെടുന്നു എന്ന് ടീച്ചർ പറഞ്ഞത് ഓർക്കുന്നു. സ്കൂൾ അസംബ്ലിയിൽ വാർത്തകൾ വായിച്ചപ്പോൾ കൊറോണയെയെക്കുറിച്ച് സാർവിശദീകരിച്ചു. എടുക്കേണ്ടമുൻകരുതലുകൾ, എങ്ങനെവൈറസിനെനേരിടാം എന്നൊക്കെപറഞ്ഞിരുന്നു. ബഹുമാനപ്പെട്ടമുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെസന്ദേശവും സ്കൂളിൽകാണിച്ചിരുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കൊറോണ വൈറസിനെ കുറിച്ചും, അത് പകരുന്നതെങ്ങനെ, രോഗം വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നൊക്കെ ആയിരുന്നു അന്നത്തെ വീട്ടിലെ ചർച്ച. കുറച്ചുദിവസങ്ങൾക്കുശേഷംകേരളത്തിൽ കൊറോണബാധിച്ചവരുടെ എണ്ണം കൂടുകയാണ് എന്നും,ആരും അനാവശ്യമായിപുറത്തിറങ്ങരുതെന്നും വാർത്തയിലൂടെഅറിഞ്ഞു. അതോടെ വീട്ടിൽ തന്നെയായി ഇരുപ്പ്. പുറത്തിറങ്ങിയില്ല കളിയൊക്കെ വേണ്ടെന്നുവച്ചു. കൂട്ടുകാരും അങ്ങനെതന്നെ. ഫോണിലൂടെ അവരോടും കാര്യങ്ങൾ തിരക്കി. വീട്ടിലുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേപുറത്തിറങ്ങിഉള്ളൂ. പുറത്തുപോകുമ്പോഴും വരുമ്പോഴും കൈകൾ നന്നായി സോപ്പിട്ട് കഴുകാൻ എല്ലാവരുംശ്രദ്ധിച്ചിരുന്നു. കൊറോണ കാലത്ത് ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്സ്കൂളിൽനിന്ന് പറഞ്ഞിരുന്നു. കഥകൾ വായിച്ചും, സിനിമ കണ്ടും, പാട്ടുകൾ കേട്ടും, ചിത്രങ്ങൾ വരച്ചും, സമയം ചിലവഴിച്ചു. കൊറോണ നമ്മുടെ നാട്ടിൽ നിന്ന് മുഴുവനായും പോകുന്നതുവരെ ഇങ്ങനെ തന്നെ തുടരാനാണ് ഞങ്ങളുടെ തീരുമാനം. "ഒരിക്കലും കൊറോണക്ക്‌ മുമ്പിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ല".

സന്ദീപ് സത്യൻ
4 എ പി. എൽ. പി.എസ്‌. ഇടപ്പിള്ളി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം