ആദ്യം യാദൃശ്ചികമായി ചൈനയിൽ എത്തി
ആ രാജ്യത്തിലെ പകുതിയോളം ജനങ്ങളുടെയും കണ്ണുനീർ അലയടിച്ചു.
എങ്കിലും സോദരാ, ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല
ആ മഹാമാരി ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തും എന്ന്.
അതു വന്നു അതിന്റെ സർവ്വ ശക്തിയാൽ
ഇല്ല നമ്മുടെ നാട്ടിലുണ്ട്.
ഈ മഹാമാരിയെ നമ്മെ കീഴ്പ്പെടുത്തുമോ
അതു അതു നമ്മെ മരണത്തിലേക്ക് അയക്കുമോ എന്നു പോലും ചിന്തിക്കാതെ
രാവും പകലാക്കി കോമഡി 19 എന്ന മഹാമാരിയെ എതിരേൽക്കാൻ തുടങ്ങി വെള്ളയുടുപ്പിട്ട മാലാഖമാരും ഡോക്ടറും.
ആനന്ദം ഇല്ലാതെ ആഘോഷങ്ങളില്ലാതെ
ഇതാ കടന്നു പോകുന്ന ഒരു വിഷുക്കാലം കൂടി.
സർവ്വ ശക്തിയാൽ നമുക്ക് അതിനോട് പോരാടാം.
പ്രവാസി വ്യക്തികളെ മാറ്റിനിർത്തുക അല്ല കൂടെ നിർത്തുകയാണ് നാം.
പല്ലുകൊഴിഞ്ഞവർ പറയാറുള്ളത് പോലെ
ഒരു ചെറു നെല്ലിക്ക ഒരു ചെറു നെല്ലിക്കയയാൽ ആദ്യം കയ്ക്കും പിന്നെ മധുരിക്കും.