ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കയാണ്. ഇതിൽ ഏറ്റവും പ്രധാനമായും വേണ്ടത് ശുചിത്വമാണ്. എപ്രകാരമാണ് നാം ശുചിത്വം പാലിക്കേണ്ടത് പത്രമാധ്യമങ്ങളിലും ടെലിവിഷനിലും ശുചിത്വം പാലിക്കേണ്ടത് എങ്ങനെയെന്ന് നിരന്തരം പറയുന്നുണ്ട്. കൈ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക പുറത്തേയ്ക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക എന്നിവയൊക്കെ ശുചിത്വത്തിന്റെ പ്രധാന ഘടകമാണ്. ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും .ഈ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ രോഗം വരാതെ സൂക്ഷിക്കാൻ കഴിയും. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ റോഡുകളിലും തെരുവകളിലും വലിച്ചെറിയാതിരിക്കുക .ഓരോരുത്തരും സ്വയം ചിന്തിച്ച് പ്രവർത്തിക്കുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും വേണം. അതിനാൽ വിദ്യാർത്ഥികളായ നാം ശുചിത്വ ബോധവൽക്കരണത്തിൽ പങ്കാളിയാവുക.