ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/പ്രേമശില

12:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രേമശില

ഇലഞ്ഞി പൂത്തെന്ന് പറഞ്ഞതാര്,നീ
ഇലഞ്ഞിപ്പൂ പോലെ മണമുള്ളോളല്ലേ
നനുത്ത പൂനിറമഴകുളേളാളേ
നിനക്കു ഞാനെന്നെ പകുത്തു നൽകുന്നു
ഇലഞ്ഞി പൂത്തപ്പോൾ മറഞ്ഞതാര് പൂ -
ചൊരിയും പൂനിലാവൊഴുകും
രാത്രിയിൽ ചിതറുംപൂവുകൾ പെറുക്കവേ
വിരലിതളിൽ ചുംബിച്ചു മറഞ്ഞതാരോ അതുപോലെൻ മിഴികൾ
കൂമ്പുന്നു, അതിൻ നീറ്റലാൽ കരുവാളിക്കുന്നു
ഇലഞ്ഞി പൂത്തതിൻ
മണമറിയാതെയൊരു
പ്രേമശിലയായ് തീരുന്നൂ .
 

ഫസ്‍മിന ഷെറിൻ കെ
7 F ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത