ഭൂമിയുടെ സന്തോഷം
പുഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
ഓ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
എൻമേൽ ജീവിക്കുന്നവരെന്നോട് കുശലം പറയുന്നു.
മരം പറയുന്നു പുക കുറഞ്ഞതായ്.
വായു പറയുന്നു ഓക്സിജൻ ശുദ്ധിക്കായ്.
വെള്ളം പറയുന്നു വിഷം ഒഴുകുന്നില്ലെന്ന്.
പുതുജീവനാണെന്ന് മണ്ണും .
പൊട്ടിച്ചിരിച്ചു കൊണ്ടിങ്ങനെ പ്രകൃതി.
ആശങ്കയോടെ മനുഷ്യൻ പറയുന്നു
പേടിയാവുന്നു കൊറോണയെ.