രോഗങ്ങളാലവനിയിൽ തേങ്ങുന്നു പാപിയാം മാനവരണങ്ങൾ പേടിച്ചരണ്ടവർ സ്വഭവനങ്ങളിൽ കൂട്ടിലടച്ച പക്ഷിയെപ്പോലെ ഇന്നവർ കേഴുന്നു ഗാഢ ദുഖത്തിൽ അല്ലയോ ജഗനാഥ ഞങ്ങളെയെന്തിനീ ദുഖകടലിന്നാഴങ്ങളിലാഴ്ത്തുന്നു. ഇന്നിതാ ഈശ്വരൻ ഉത്തരം മൊഴിഞ്ഞീടുമി- ജനമധ്യത്തിൻ മുന്നിൽ. ഹേ,മനുഷ്യാ, നീ മാത്രമല്ല ഈ ഭൂമുഖത്തിൻ അവകാശി. സഹജീവികളോടുനീ കരുണകാണിച്ചുവോ? സസ്യലതാദികളുടെ തല നീ തകർത്തുവോ? ഇതിനുത്തരം തിരഞ്ഞിട്ടെന്നോടു കേഴുക ഇനിയും ക്ഷമിച്ചീടാൻ ലോകത്തിനധികാരിയാം ദൈവമെന്നെന്നും കാത്തിരിപ്പു!