11:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആനയും എലിയും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു ആനയും പാപ്പാനും ഉണ്ടായിരുന്നു. ആനയുടെ കഴുത്തിൽ ഒരു മണി ഉണ്ടായിരുന്നു. അതു കൊണ്ട് എല്ലാവരും ആ ആനയെ മണി എന്നാണ് വിളിച്ചിരുന്നത്. ഒരു ദിവസം കാട്ടിലൂടെ തന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്ന അവർ ഒരു കുഞ്ഞനെലി കരയുന്നത് കണ്ടു. എന്തിനാ നീ കരയുന്നത്? ആന ചോദിച്ചു. കൂട്ടുകാരോടൊത്ത് കളിച്ചു കൊണ്ടിരുന്ന ഞാൻ, വഴി തെറ്റി ഇവിടെ എത്തി. എനിക്കെന്റെ അമ്മയെ കാണണം. കുഞ്ഞനെലി കരഞ്ഞുകൊണ്ട് പറഞ്ഞു. നീ കരയണ്ട, ഞാൻ നിന്നെ വീട്ടിൽ എത്തിക്കാം. ഉടൻ തന്നെ തുമ്പികൈയിൽ എലിയെ ഇരുത്തി ആന വീട്ടിൽ എത്തിച്ചു. കുഞ്ഞനെലിയും അമ്മയും ആനയോടു നന്ദി പറഞ്ഞു.
കുറച്ചു നാൾ കഴിഞ്ഞു ആന കാട്ടിലൂടെ പോകുകയായിരുന്നു. ഒരു വലിയ മുള്ള് ആനയുടെ കാലിൽ തറച്ചു കയറി. ആന അലറി വിളിക്കാൻ തുടങ്ങി. ഈ കരച്ചിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനെലി കേട്ടു. കുഞ്ഞനെലി ഓടി വന്നു ചോദിച്ചു, എന്നെ ഓർമ്മയുണ്ടോ കൂട്ടുകാരാ? അന്നു രക്ഷിച്ചു വീട്ടിൽ കൊണ്ടാകിയ കുഞ്ഞനെ ലി യാണ് ഞാൻ. ഇപ്പൊ എന്തു പറ്റി? കുഞ്ഞനെലി ചോദിച്ചു ' . എന്റെ കാലിൽ വലിയ ഒരു മുള്ള് കൊണ്ടു നടക്കാൻ വയ്യ മണി പറഞ്ഞു. എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട് ചുണ്ടൻ കൊക്ക്, ഞാൻ വിളിച്ചു കൊണ്ട് വരാം. അവൻ സഹായിക്കും. ഉടൻ തന്നെ അവൻ ചുണ്ടൻ കൊക്കിനെ കൊണ്ടു വന്നു. കൊക്കിന്റെ നീളൻ ചുണ്ട് വച്ച് ആ വലിയ മുള്ളിനെ അവൻ എടുത്തു. മണിയാനയും കുഞ്ഞനെലിയും കൊക്കിന് നന്ദി പറഞ്ഞു. മണിയാന കുഞ്ഞനെലിക്കു നന്ദി പറഞ്ഞു പതിയെ നടന്നു നീങ്ങി.
ഗുണപാഠം:- നമുക്കാവും വിധം മറ്റുള്ളവരെ സഹായിക്കുക.