ഞാൻ നിള.......! വറ്റി വരണ്ട എൻ മാറിൽ തെറ്റു ചെയ്യാത്ത എൻ കൈവരികളിൽ ആർത്തു കരഞ്ഞയെൻ കണ്ണീർച്ചാലുകളിൽ ആർത്തി തീരാത്ത നിങ്ങൾ ആഴത്തിലേൽപ്പിച്ച മുറിവുകൾ പേറി കാലം മായ്കാത്ത കാൽപാടുമായി വരണ്ടുണങ്ങിയ ചുണ്ടിൽ തീക്കാറ്റായി ചുട്ടു നീറുന്ന തൊണ്ടയിൽ പ്രാണവേദനയുമായി നിള തിരിച്ചുവരും കാലത്തിനൊരുത്തരമായി തീരാ പകയായി നിള തിരിച്ചുവരും....