ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/പാഠങ്ങൾ

10:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാഠങ്ങൾ


മാനവരെ പാഠം പഠിപ്പിക്കാനായ്
ദൈവം വിതച്ചൊരു വിത്തല്ലോ
കൊറോണ എന്നൊരു വൈറസ്
മാനവരാശിയെ നശിപ്പിക്കാൻ
മാനവഭൂമിയെ നശിപ്പിക്കാൻ
മഹാമാരി വന്നെത്തി
മഹാമാരി വന്നെത്തി
പരീക്ഷയില്ല ക്ലാസില്ല
പാവം അച്ഛന് പണിയില്ല
വെളിയിലിറങ്ങാൻ കഴിയില്ല
വാർത്തകളങ്ങനെ പലതാണ്
കൊറോണയെല്ലാം തകർത്തല്ലോ
കൊറോണയെല്ലാം തകർത്തല്ലോ
ഏതവസ്ഥയിലും ജീവിക്കാൻ
നമ്മെ പഠിപ്പിച്ചു കൊറോണ
വ്യക്തിശുചിത്വം പാലിക്കാൻ
പരിസര ശുചിത്വം പാലിക്കാൻ
ഒത്തൊരുമിച്ചു കഴിഞ്ഞീടാൻ
ഒത്തു ചേർന്നു പൊരുതീടാൻ
എത്രയെത്ര പാഠങ്ങൾ അങ്ങനെ
കൊറോണ നമ്മെ പഠിപ്പിച്ചു
ഈ മഹാമാരിയെ തുരത്തും നാം
അതിജീവിക്കും നാടൊന്നാകെ
വീട്ടിലിരുന്ന് പ്രാർത്ഥിക്കൂ..
നാടിന് വേണ്ടി പ്രാർത്ഥിക്കൂ..
 

അനഘ. എസ്. ആർ
3 ഗവ: എൽ. പി. എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത