കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വിഷു

10:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷു

കണി വെയ്ക്കാനൊരു വെള്ളരി വള്ളി
കാലം കൊണ്ട് വളർന്നല്ലോ,
കണികാണാനൊരു കൊന്നപ്പൂവ്
കാലം മുന്നേവിരിഞ്ഞല്ലോ.(2)
അകലെ തൊടിയിൽ വെള്ളരി വള്ളി
 വെള്ളരി കൊണ്ട് നിറഞ്ഞല്ലോ.
അതു കാൺകെ കണ്ണുകൾ നനവാർന്ന് തുളുമ്പി.(2)
കാലം കൈവിട്ടൊരുലോകം
കണ്ടൊരു കൊന്നപ്പൂവും കാറ്റത്താടി വിതുമ്പി.
കാലം പോയൊരു പോക്കിനെ നോക്കി
കാറ്റിൽ കൊഴിയേ കാണാതൊന്നു വിതുമ്പി;
സ്മൃതികൾ പലതും പുനരവലോകം
പുഞ്ചിരി വന്നു ചുണ്ടുകളിൽ,
ഇനിയും കാലം വരുമല്ലോ
വിഷുപ്പുലരിയും വരുമല്ലോ,
നല്ലത് നമ്മൾക്കോർത്തീടാം
നന്മകൾ പൂക്കും കാലത്തിൽ,
ഇനിയും ലോകം മാറീടും
പുതുമകൾ ഏറെ വന്നീടും.
ഒത്തൊരുമിക്കാം ഈ സമയം
 ഒത്തിരി യ ക ലം പാലിക്കാം,
ഒത്തിരി :- - - - - - ..
നാളെ നമ്മൾക്കൊന്നാ കാൻ ഒത്തിരിയകലം പാലിക്കാം

അനുജ
6 കുന്നുവാരം യു പി എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത