(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
നാട്ടുകാരേ... കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
ശരീരം ശുചിയായി സൂക്ഷിച്ചീടണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
മുഖം മറച്ചീടണം തൂവാല കൊണ്ട്
വീട്ടിലിരിക്കേണം, വീടും
പരിസരവും വൃത്തിയാക്കീടണം
ഈച്ച,കൊതുകിനെതുരത്തിടാൻ.
പാഴ്വസ്തുക്കൾവലിച്ചെറിയരുതേ....
ശുചിത്വം പാലിച്ചാൽ
രോഗമെല്ലാം നാടുവിടും കൂട്ടുകാരേ'.....
വിദ്യാലയത്തിലും, വീട്ടിലും
നാമിത് ശീലിക്കണം
അറിവ് നേടുക മാത്രമല്ല
നല്ല ശീലങ്ങൾ വളർത്തി യെടുക്കണം നാം
നാടിൻ ശുചിത്വം നമ്മുടെ
ചുമതലയാണെന്ന് ഓർക്കുക
നല്ലൊരു നാളേയ്ക്കായ്
ഒരുമ യോടെ പാലിക്കാം
ശുചിത്വ ശീലങ്ങൾ