അക്ഷര വൃക്ഷച്ചോട്ടിലിരുന്ന് ആയുർരക്ഷയ്ക്കായ് ഞാൻ പറയാം ഇവിടെ തീരേണ്ടവരല്ല നമ്മൾ ഈ ലോകത്തെ മൊത്തം കാക്കാം ഉയർന്ന ജാഗ്രത പാലിച്ചെന്നാൽ നല്ല മനസ്സാൽ വാഴാമൂഴിയിൽ ഋജു മാർഗത്തിൽ കായം കാക്കുക എന്തൊരു വിധിയെന്നോതീടാതെ.. ഏതാപത്തും തരണം ചെയ്യാം ഐക്യം നമ്മുടെ മുദ്രാ വാക്യം ഒരുമിച്ചീടാം കൈകോർക്കാതെ ഓടിച്ചീടാം കോവിഡിനേയും ഔഷധമില്ലാ രോഗമിത്. അംഗീകരിക്കാം നിയമത്തെ അറിയുക !രക്ഷ ജാഗ്രതയിൽ!!