09:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതീ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതിയെ
മാപ്പു നൽകൂ നിൻ കിടാങ്ങൾക്ക്
സ്വാർത്ഥരാം മക്കൾ ഇന്നിതാ സ്വയം
മരണ വാതിൽ മുട്ടുന്നു
നിന്നിലെ തേന്മൊഴി കേൾക്കാതെ നിന്റെ മനസ്സറിയാതെ നിന്നെ തച്ചുടയ്ക്കും മക്കൾക്ക് മാപ്പു നൽകൂ പ്രകൃതിയെ
ജീവന്റെ സ്രോതസും ജലവും
വായുവും ഇന്നിതാ മലിനം
പുകക്കുഴലുകൾ നിറയുന്നു
നശിക്കുന്ന സ്വന്തം ദിനങ്ങൾ
അത് അറിയാതെ സ്വവഴിയെ ചലിക്കുന്ന മൂഢരായി നാം
മാപ്പു നൽകൂ പ്രകൃതിയെ
മാപ്പു നൽകൂ അമ്മേ.....