പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/അസുരവിത്ത്

{{BoxTop1

അസുരവിത്ത്

ചെെനയിൽ ജനിച്ചു ഞാൻ
രാജ്യമൊക്കെ കറങ്ങി ഞാൻ
കാണുമ്പോൾ എന്നെ ഭയക്കുന്നു മാനുഷർ
ലോകമടക്കി വാണീടുന്നു ഞാ൯.

ആതുരസേവകർ എന്നെ തുടച്ചു നീക്കീടുമ്പോൾ
പതിനായിരങ്ങളിലുയർത്തഎഴുന്നേൽകുന്നു ഞാ൯
എന്നിലെ ആസുരതയെ തളയ്ക്കുവാ൯ മനുജാ
വൃഥാ സമയം കളഞ്ഞിടൊലാ.

പാരാകെ പറന്നു നടക്കവെ നീ മറന്നതും
മറന്നെന്ന് നടിച്ചു നീ മാറ്റിവയ്ചതും
ഭൂമിമാതാവിനെ വേദനിപ്പിച്ചതും
ഭൂതം മറന്നു നീ ഭാവി പഠിച്ചതും
വ്യർഥം വിചാരങ്ങളിൽ വെട്ടിപ്പിടിച്ചതും
വിറ്റുതുലച്ചതും വാക്കിൽ ചതിച്ചതും
ഒറ്റക്കിരുന്നൊന്ന് ഓർക്കുകിൽ
തെറ്റുകൾ പാഠമായ് ചൊല്ലി തിരുത്തുകിൽ
ഒന്നിച്ചുനിൽക്കുകിൽ തമ്മിൽ കരുതുകിൽ
വാരിവിതച്ചമഹാമാരിതൻ വിത്തുകൾ
തിരികെയെടുത്തു ഞാൻ പോകാം
ഇനിയും സമയമുണ്ടിപ്പൊഴും ലോകത്ത്
നന്മ തൻ കണികകൾ ബാക്കിയുണ്ട്.

അഭയ
10 A പി.ജി.എം.വി.എച്ച്.എസ്സ് പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത