ഭൂമിക്കായ് ചിന്തിയ മിഴിനീർത്തുള്ളിയാണെൻ ജീവിതം ഇനി എന്നു വരും പൊയ്പോയ വസന്തം നഷ്ട കാലത്തിനായ് കാത്തിരിപ്പാണ് ശ്രദ്ധയിൽ ശുചിത്വം പേറുന്ന ജീവിതം ദിനങ്ങൾ അസ്തമിച്ച് ഉദിക്കുമ്പോൾ ഹൃദ്യമാകുന്നെന്നും കൂരയ്ക്കുള്ളിലെ ദിനങ്ങൾ പിൻ ചിന്തകളിൽ ശുചിത്വമില്ലായ്മ മാരകരോഗങ്ങൾ ആഴ്ത്തുന്നെന്നേയും ദു:ഖത്തിൽ തലതാഴ്ത്തി മാലോകരെല്ലാം ലോക രാഷ്ട്രങ്ങളും ഏകാന്തമാമെൻ മനതാരിൽ നിന്ന് ഒഴുകിയെത്തിയൊരു ഗാനധാര ആശങ്ക പിന്നെ ഹൃദയത്തുടിപ്പായ് മനസ്സിൽ തഴുകിയുണർത്തി ഒരു നിലാവൊളിയായ് പിന്നെ പ്രകാശ ധാരയായി എന്റെ കേരളം ശുചിത്വ കേരളം നവ കേരളം മഹാമാരിയെ ജയിച്ച നന്മയുടെ നറുമണമായ് ആതുര ശുശ്രൂഷ വെൺകൊടി പാറി അതിജീവനത്തിന്റെ മാർഗദീപം തെളിക്കുന്നു.