സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിൻതുടരുക എന്നതാണ്. ശുചിത്വത്തിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാനാകും. ആദ്യമേ തന്നെ നാം വ്യക്തി ശുചിത്വം പാലിക്കണം.അതാണ് രോഗ പ്രതിരോധത്തിനുള്ള ആദ്യത്തെ മാർഗ്ഗം. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ നാം നമ്മുടെ സമൂഹത്തെ തന്നെയാണ് സംരക്ഷിക്കുന്നത്.രോഗത്തെ ഭയക്കേണ്ട കാര്യമില്ല. ജാഗ്രതയാണ് നമുക്ക് വേണ്ടത്.എന്നാൽ മാത്രമേ എല്ലാ മഹാമാരിയെയും നമുക്കു അതിജീവിക്കാനാകുകയുള്ളൂ .
|