കൂട്ടുകാരെ വന്നിടുവിൻ
ഒത്തുചേരുവാൻ
ഒത്തുചേർന്നു നാടിനു
നാം കാവൽ നിന്നിടാം
നാടിനെ തകർത്തിടുന്ന
രോഗമൊക്കെയും...
വൃത്തിയുള്ള ശീലം കൊണ്ട് ഒക്കെ മാറ്റിടാം
നിത്യവും കുളിക്കണം
വൃത്തിയായ് നടക്കണം
വൃത്തിയുള്ള വേഷമൊക്കെയെന്നും
ധരിക്കണം
നല്ല വാക്കു ചൊല്ലുവാൻ
നന്മ ചെയ്യുവാൻ
നമ്മളെല്ലാമുണ്ടാകേണം
എന്നും മുന്നിലായ്