ഗവ ടെക്‌നിക്കൽ എച്ച്.എസ്. കണ്ണൂർ/അക്ഷരവൃക്ഷം/ഭയപ്പെടുത്തല്ലേ കോവിഡ്

23:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടുത്തല്ലേ കോവിഡ്

കോവിഡ് ലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചൈനയിലാണ്.പല വിദേശികളും കേരളത്തിൽ എത്തിയപ്പോൾ നമുക്കും കോവിഡ് ലഭിക്കാൻ തുടങ്ങി.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടർന്നുകൊണ്ടിരിക്കുന്നു.ഓരോ ദിവസവും ലോകത്ത് ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുക തന്നെ വേണം.സാമൂഹിക അകലം പാലിക്കുക,ഇടയ്ക്കിടക്ക് കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകുക, പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നിവ ചെയതാൽ ഇതിനെ നമുക്ക് തടയാം.കൂടാതെ വിദേശത്ത് നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെക്കുകയും വേണം.
നമ്മുടെ സർക്കാർ കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ.ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ എല്ലാവർക്കും തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു.ജനങ്ങളുടെ കൈയിൽ ഒന്നിനും പണമില്ലാത്ത അവസ്ഥ. സ‍ർക്കാർ നൽകിയ അരിയും മറ്റും ആണ് ഏക ആശ്രയം.ഇനിയും ഇത് നീണ്ടുപോയാൽ കഷ്ടമാണ് ഞങ്ങളുടെ അവസ്ഥ.ഭയത്തോടെ എത്രയും പെട്ടെന്ന് കോവി‍‍ഡ് ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷമാകും എന്ന പ്രതീക്ഷയിൽ അവസാനിപ്പിക്കട്ടെ.

ആർജിത്ത്.കെ.പി
8 B ടെക്നിക്കൽ ഹൈസ്ക്കൂൾ,തോട്ടട
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം