എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ഹേ!!! മനുഷ്യാ!!!
ഹേ!!! മനുഷ്യാ!!!
ഹേ!!! മനുഷ്യാ!!! *----------- ഒരിക്കൽ കാലിസ് എന്ന് പേരുള്ള ഒരു ദേശാടനകിളി തന്റെ ഇണയായ അയോണയുമൊത്ത് മഴയൊഴിയാത്ത തെക്കേ ഉഷ്ണഭൂമിയിൽ വാണിരുന്നു. ഇടതൂർന്ന മരങ്ങളിലൊന്നിൽ കൂടും കൂട്ടി, മധുരമായി പാട്ടുകൾ പാടിയും കൊക്കുരുമ്മിയും അവർ വനദേവകളെപ്പോലെ പാറിപ്പാറി നടന്നു. അങ്ങനെയിരിക്കെ അയോണ ഗർഭിണിയായി . എന്നാൽ അവൾക്ക് മുട്ടയിടാൻ അനുയോജ്യമായ കാലാവസ്ഥ അല്ലായിരുന്നു അവിടെ. തന്റെ കൂട് വേദനയോടെ പതിയെ ഏൽപ്പിച്ചിട്ട് അവൾ ഉറ്റ തോഴിയായ അലീസയെയും കൂട്ടി അനുകൂല കാലാവസ്ഥ തേടി പുറപ്പെട്ടു. അവർ എത്തിയത് 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് പറയപ്പെടുക മാത്രം ചെയ്യുന്ന കേരളത്തിലാണ്. അവർ അത്തിമരകൊമ്പിൽ മനോഹരമായ ഒരു കൂടുകൂട്ടി. നാളുകൾ കടന്നു. അവൾ മുട്ടയിട്ടു. പ്രകൃതിയുടെ സാക്ഷ്യത്തോടെ ആ മുട്ടകൾ വിരിഞ്ഞു . ചന്തമേറിയ മൂന്ന് കുഞ്ഞ് പക്ഷികൾ . അയോണ തന്റെ തോഴി അലീസയെ കുഞ്ഞങ്ങളെ ഏൽപ്പിച്ച് ദിവസവും ഇരതേടാൻ പോകും. അങ്ങനെയിരിക്കേ ഒരിക്കൽ അയോണ ഇരതേടാൻ പോയി . അവൾ തന്റെ കുഞ്ഞുങ്ങളുടെ ഭാവിയും, കുഞ്ഞുങ്ങളെ കാണുമ്പോൾ കാലിസിന്റെ സന്തോഷവും ഓർത്ത് മധുര സ്വപ്‌നങ്ങൾ കണ്ട് പറന്ന് പോകുകയായിരുന്നു. ഒരു മാലിന്യക്കൂമ്പാര മദ്ധ്യേ അഴുകിയ മാംസത്തിൽ പറ്റിച്ചേർന്നിഴയുന്ന തനിക്കാവശ്യമായ പുഴുക്കളെ കണ്ടവൾ താഴേക്കിറങ്ങി . ആർത്തിയോടെ അവയെ കൊത്തിപ്പെറുക്കവേ അവളുടെ മനോഹരമായ വയലറ്റ് ചുണ്ടുകളിൽ ഒരടപ്പ് (മരുന്ന് കുപ്പിയുടെ അടപ്പ് ) തുളഞ്ഞു കയറി. കൊക്കിറുകിപ്പോയ അയോണയ്ക്ക് വെള്ളം കുടിക്കുവാനോ , ഭക്ഷണം കൊത്തിപ്പെറുക്കുവാനോ കഴിഞ്ഞില്ല. അവൾ തന്റെ മക്കളെ ഓർത്ത് വല്ലാതെ വേദനിച്ചു. ദിവസങ്ങളോളം വീട്ടിൽ പോകാനാകാതെ തൊണ്ട പൊട്ടുമാറു വിലപിച്ചു. അവൾ മരണത്തോടു മല്ലിടുമ്പൊഴും താൻ രക്ഷപെടുമെന്നും, വീട്ടിൽ പോകാൻ കഴിയുമെന്നും കരുതി . എന്നാൽ ചുണ്ടിൽ നിന്നും അടപ്പ് ഊരാൻ സാധിക്കാത്ത വിധം അത് അവളുടെ ചുണ്ടിൽ തറച്ചിരുന്നു. താൻ മരിക്കുമെന്ന് ഉറപ്പായപ്പോൾ അവൾ മനഷ്യനെ ശപിച്ചു . " ഹേ!! മനുഷ്യാ!!! നീ ചെയ്യുന്ന നീചതക്കൾക്ക് നീ അനുഭവിക്കും" " നീ നിക്ഷേപിച്ച മാലിന്യങ്ങളിൽ നിന്നും എന്റെ ചുണ്ടിൽ തറച്ച അടപ്പ്, നാളെയത് ഒരു ശരമായി നിന്റെ സിരയിൽത്തന്നെ തറക്കട്ടെ " ഞാനഴുകുമ്പോൾ എന്നിലമർന്ന പുഴുക്കൾ നിന്റെ ശവത്തെപ്പോലും അനാഥമാക്കട്ടെ! " അന്നെന്റെ മൃതിക്കാത്മശാന്തി". ഇതെന്റെ ശാപവാക്കിലുപരി ദൈവ നിശ്ചയമാകട്ടെ. ഇത്രയും പറഞ്ഞ് തന്റെ കുഞ്ഞുങ്ങളെയും, പതിയെയും , തോഴിയെയും വെടിഞ്ഞ് അവൾ യാത്രയായി. ഇന്നും ആ മരക്കൊമ്പിലെ കൂട്ടിൽ അയോണയെ കാത്ത് തോഴി അലീസയും കുഞ്ഞുങ്ങളുമുണ്ടാകാം. ഉഷ്ണഭൂമിയിൽ ഒരു മരുഭൂമി നെഞ്ചിലേറ്റി കാലിസും. "മനുഷ്യാ നീ കാത്തിരിക്കുക ആ ദിനം നിന്നെ തേടി വരും" _ ✍️ അപർണ്ണാ രാജ് വേങ്കോട് A M U P S S T D Vl 15/4/2020 </poem>
|