സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/സൃഷ്ടപ്രപഞ്ചം

22:59, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൃഷ്ടപ്രപഞ്ചം


സൃഷ്ടപ്രപഞ്ചം
പുലരിയിൽ ഞാനുണർന്നിടുമ്പോൾ
സൂര്യകിരണങ്ങൾ കതിരിട്ട
ജാലകപ്പാളിയിലൂടെ ദൃശ്യമാം
മനോഹരപ്രകൃതി

പലവർണ്ണ പൂക്കളിലതിമനോഹര
ശലഭങ്ങൾ
ആകാളമുറ്റത്ത് പാറിപ്പറക്കുന്ന
പറവകൾ
വിണ്ടുകീറാത്ത നെൽപ്പാടങ്ങൾ
പച്ചപ്പരവതാനി വിരിച്ചപോലെ
കളകളാരവത്തോടൊഴുകും
പുഴയിലെ മീനുകൾ
സൃഷ്ടാവിൻ കരവിരുതുകളിനിയുമെത
ദൂരെ... .ദൂരെ.. ദൃശ്യമാം ചെറു
മാമലകൾ.....
അതിൻചുറ്റും പാറിപ്പറക്കുന്ന
പറവകൾ
അതിനുകീഴേ ശാന്തമായ് ഒഴുകുന്ന
അരുവിയിൽ കാറ്റിലാടിയുല്ലസിക്കുന്ന
ആമ്പലുകൾ
ഇലകളിലൂടെ പേക്രാം പേക്രാം
ചാടിച്ചാടി നടക്കുന്ന മണ്ഡൂകങ്ങൾ
സൃഷ്ടാവിൻ കരവിരുതുകളിനിയുമെത്ര
 

ക്രിസ്റ്റ ഫിലോ ജോസ്
VII A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത