എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം

ഒത്തൊരുമിക്കാം പ്രതിരോധിക്കാം

ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു മഹാവ്യാധിയാണ് "കൊറോണ". ചൈനയിലെ "വുഹാൻ"എന്ന നഗരത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത് വളരെ വേഗത്തിൽ ലോകത്തെ മുഴുവൻ കീഴടക്കി. "കിരീടം" എന്നർഥം വരുന്ന ലാറ്റിൻ പദമാണ് കൊറോണ. കൊറോണയെ നേരിടാനായി സർക്കാർ ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് . അതിന് വേണ്ടി ജനങ്ങൾ പാലിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൂടാതെ മുതിർന്നവരും, കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്.
കോവിഡ് 19 നെ പ്രതിരോധിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ജാഗ്രതാനിർദ്ദേശങ്ങൾ നല്കുന്നുണ്ട്. കൊറോണയെ‍ പ്രതിരോധിക്കാനുള്ള ഒരു മാ‍ർഗമാണ് ലോക്ഡൗൺ. ലോക്ഡൗൺ കാലത്തും ജനങ്ങൾ സുരക്ഷിതമായിരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സമ്പർക്കം വഴി രോഗം പിടിപെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ഫലപ്രദമായ മാർഗമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത് . ജാഗ്രതാനിർദ്ദേശങ്ങളോടെ കൊറോണ എന്ന വ്യാധിയെ തടുക്കുമ്പോഴും ജനങ്ങൾക്ക് വേണ്ട അവശ്യ സേവനങ്ങൾ സർക്കാർ നടപ്പാക്കുന്നു. ഇത്തരത്തിൽ കോവിഡ് 19നെ പ്രതിരോധിക്കാൻ ഫലവത്തായ മാർഗങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.