English Login HELP
ഒന്നായിത്തീർന്നു ഈ ഉലകമൊടുവിൽ അതിരുകളില്ലാതെ ,ഉടമ്പടികളില്ലാതെ വൈരം മറന്നൂ ,തിരിച്ചറിഞ്ഞൂ മനുജനെന്ന പദത്തിനർത്ഥം ഭൂഖണ്ഡാന്തര മിസൈലുകളും അണ്വായുധങ്ങളും പൊടുന്നനെ ജീവഛവങ്ങളായുറഞ്ഞു ശ്വാസത്തിനായി പിടയുമ്പോൾ ചുരുങ്ങി ചെറുതായീ ഡോളറിൻ മൂല്യം അഹംഭാവത്തിൻ പുറങ്കുപ്പായം അടർന്നുവീണപ്പോൾ സുരക്ഷിത കവചമായി ചേർന്നു നിന്നത് നേർത്തൊരു മുഖാവരണം മാത്രം മുത്തശ്ശി പറയും നിമിത്തമോ മുത്തശ്ശൻ ഉരുവിടും കൽക്കിയോ അറിയില്ലയെന്നാൽ നഗ്‌ന നേത്രങ്ങൾക്കതീതനാം സൂഷ്മാണു വിടവുകളില്ലാതെ തുന്നിച്ചേർത്തൂ ഭൂഗോളമൊന്നാകെ ,എന്നാൽ മനുഷ്യനിർമ്മിത ഗർവ്വിൻ ഗർത്തങ്ങൾ ശവങ്ങളാൽ നിറച്ചു അനുനിമിഷവും അണു തിരിച്ചു പോക്കായേക്കമിത് ഒരു പക്ഷേ വെടുപ്പാക്കിയ ഹസ്തങ്ങൾ പോലെ ഏറെ വെടുപ്പാർന്നൊരു നവലോകത്തേക്ക് ............