ലോകമാ രോഗത്തിൻ പിടിയിലമരുന്നു ചേതനയറ്റശരീരം പെരുകുന്നു റോഡും കടകളും വിദ്യാലയങ്ങളും ശൂന്യമായ് ഇന്നും നിലകൊള്ളുന്നു മാരക രോഗത്തിൽ നിന്നും മോചനം നമുക്ക് അത്യാവശ്യമത്രേ ശുചിത്വത്തോടൊപ്പം നാം ആരോഗ്യവും കാത്തിടേണം ഭക്ഷണം നമ്മൾ കഴിച്ചീടേണം വ്യായാമം നമ്മൾ ശീലമാക്കേണം പരസ്പരം അകലം പാലിച്ചിട്ട് രോഗത്തിൻ പിടിയിൽ നിന്ന് രക്ഷനേടാം