(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൈറസ് വന്നു നാം വീട്ടിലൊതുങ്ങി
വഴിയിലിറങ്ങാൻ നിവർത്തിയില്ലാതായ്
ആർപ്പുവിളിയില്ല ആഘോഷമില്ല
അകലവും പാലിച്ചു നടന്നിടും നാം
കൂടുമ്പോളിമ്പമായി കൂട്ടുകൂടുന്നു നാം
കുട്ടികൾക്കും നല്ലൊരാമോദമായ്
അവനിയിലെല്ലാരുമൊരു പോലെയായ്
ആശങ്കകൾ പങ്കുവച്ചോർത്തീടുന്നു
ലോകത്തെ രക്ഷിക്കാൻ നമ്മളെല്ലാവരും
മടിയാതെ വീട്ടിലിരുന്നിടേണം
ദേവനന്ദ ഡി.ബി
6 A ഗവ.യുപിഎസ് രാമപുരം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത