എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ അഹങ്കാരം വെടിയുക
അഹങ്കാരം വെടിയുക
മരങ്ങളെ കാണാൻ, പൂക്കളെ കാണാൻ, പൂമ്പാറ്റയെ കാണാൻ, പുഴകളെ കാണാൻ, ഇനിയെന്ത് നൽകണം ഇനിയെന്ത് ചെയ്യണം അറിയില്ല, അറിയില്ല, അറിയില്ല ഒന്നുമേ. മനുഷ്യന്റെ ആർത്തിയിൽ ഭൂമിതൻ സ്പന്ദനം എപ്പോൾ നിലക്കുമെന്നറിയില്ലല്ലോ സകലതും തല്ലിതകർത്തല്ലോ കഷ്ടമേ, പ്രകൃതി തൻ വിലാപം തുടരുന്നല്ലോ. വൈറസ്, ബാക്ടീരിയ, സർവ്വതും നമ്മുടെ വീടുകൾ തോറും കറങ്ങീടുന്നു. വെയ്സ്റ്റുകൾ കൂമ്പാരം കൂട്ടുന്ന മാനവൻ ശുചിത്വമെന്ന മഹത്വം മറന്നുവല്ലോ. വൈകിയ വേളയിലെങ്കിലും പ്രതിരോധമാണല്ലോ ഏക മാർഗ്ഗം അഹങ്കാരമെല്ലാം വെടിഞ്ഞീടുക കൊറോണയെത്തന്നെ തകർത്തീടുക അഹങ്കാരമെല്ലാം വെടിഞ്ഞീടുക രോഗങ്ങളൊക്കെ അകറ്റീടുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |