ഓർക്കുക മനുഷ്യാ , ഈ യുദ്ധക്കളത്തിൽ നിന്റെ എതിരാളി ഒരു 'മഹാമാരിയാണ്. ' അവൻ, ജീവൻ കരണ്ടുതിന്നാൻ കച്ചകെട്ടിയിറങ്ങിയവൻ. ഭയത്തിന്റെ നിഴൽപ്പാടുകൾ കൊണ്ട് ലോകത്തെ മുടിയവൻ. ശുചിത്വം നിനക്കു രക്ഷാകവചമാകട്ടെ. കൊറോണയുടെ ദുഷ്ടബാണങ്ങൾ നിന്നിലേൽക്കാതിരിക്കട്ടെ. ഓടിച്ചുവിടണം, അവനെ. അടച്ചുപൂട്ടാം, വാതിലുകൾ. ഇനിയൊരിക്കലുമവൻ പടികയറിവരാത്തവിധം.