തേ‍‍ങ്ങൽ

ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി നിൽക്കുമീ നാളുകൾ... എരിഞ്ഞു തീരുമീ വയറിൻ വിശപ്പടക്കാൻ കഴിയാത്ത,ജനത പുറത്തേക്കിറക്കാതെ ജോലി ചെയ്യി - ക്കാതെ വിശപ്പടക്കാൻ പണമില്ല. നടുക്കടലിൽ കരകേറാതെ നിൽക്കമീ ജീവിതനൗകയെ തീരത്തടുപ്പിക്കാൻ പ്രയത്നിക്കും നിഷ്കളങ്കരാം ലോക - ജനത... പ്രളയമായാലും നിപ്പയായാലും കോവിഡാ - യാലും മരണം വരെ പോരാടുമീ... കേരള മണ്ണ് എത്ര കണ്ടു നാം പേമാരികൾ, കൊടും കാറ്റുകൾ എത്ര കേട്ടുനാം ഗർജനങ്ങൾ പതറാതെ വിറയ്ക്കാതെ മുന്നോട്ട് വെയ്ക്കണം ഓരോ ചുവടും പ്രളയത്തിൻ അലകളിൽ ഒഴുകി - യകന്ന സമൃദ്ധിതൻ ഓണ - പുലരിയെ മലയാളി സ്മരിക്കുന്നീ ഓരോ നിമിഷവും അതുപോലെയാകുമീ കോവിഡും... അദ്ധ്വാനത്തിൻ മഹത്വത്തെ വിളിച്ചറിയിക്കാൻ, പൊൻ പുലരിയിലേയ്ക്ക് കേരളത്തെ വരവേൽക്കാൻ ഈ വിഷു ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ... പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന കർഷകനെ വിളിച്ചുണർത്താൻ വിഷുപ്പക്ഷി എത്തുമോ...?

അനുഷ ജി
8 [[|ജീ വി രാജ സ്പോർട്ടസ് സ്കൂൾ]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത