ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

പ്രകൃതി അമ്മയാണ്.പ്രകൃതിയുടെ വരദാനങ്ങളാണ് വായു,ജലം,മണ്ണ്,വൃക്ഷങ്ങൾ എന്നിവയൊക്കെ.പ്രകൃതി നമുക്ക് കനിഞ്ഞ്തന്ന ഈ വരദാനങ്ങളെ ഇന്നത്തെ തലമുറ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ.ആഗോളതാപനം, കുടിവെള്ളക്ഷാമം,വായുമലിനീകരണം,പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം ഇവമൂലം പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ അനുദിനം മനുഷ്യനെ തേടി വന്നുകൊണ്ടിരിക്കുകയാണ്.ഇതിനെ തുടർന്ന് നാം ജീവിക്കുന്ന ഭൂമി ഓരോദിവസവും വാസയോഗ്യമല്ലാതാകുന്നു.വികൃതമായ വികസനസങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ മണ്ണും ജലവും വനസമ്പത്തുമൊക്കെ നശിപ്പിച്ചും ഒട്ടനവധി ജീവജാലങ്ങളെ ഈ ഭൂമുഖത്തുനിന്നും തച്ചുടച്ചു മാറ്റിയിട്ടും മതിവരാതെ മുന്നേറുന്ന മാനവരാശി സ്വന്തം നിലനിൽപ്പുതന്നെ അപകടത്തിലാകുന്നുവെന്ന് തിരിച്ചറിയാൻ വൈകുന്നു.കൃത്യമായി സംഭവിച്ചിരുന്ന മഴയും മഞ്ഞും വെയിലുമൊക്കെ കാലം തെറ്റി വരുന്നതും പേമാരിയും കൊടുംങ്കാറ്റും വെള്ളപ്പൊക്കവും ഭൂമികുലുക്കവും സുനാമിയും അത്യുഷ്ണവുമൊക്കെ സംഭവിക്കുന്നതും നമ്മുടെ ചെയ്തികളുടെ അനന്തരഫലങ്ങളാണ്.നിനച്ചിരിക്കാതെയുള്ള പ്രളയത്തിന്റെ ദുരന്തങ്ങൾ നാം അനുഭവിച്ചുകഴിഞ്ഞു.

ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ.ഇതിലും വലിയ മഹാദുരന്തങ്ങളാവും അല്ലെങ്കിൽ ഇനി നാം നേരിടേണ്ടിവരിക.മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നാശത്തിലേയ്ക്ക് ഇത് വഴിയൊരുക്കും.കൂടുതൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും മാലിന്യത്തിന്റെ അളവുകുറയ്ക്കുകയും മാലിന്യങ്ങൾ തരംതിരിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കുകയും ചെയ്യുന്നതിലൂടെ,പ്രകൃതിയെ നാം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ, ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാനാകും.

ഷഹാന.എസ്
9 ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം