ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പ്രകൃതിഗീതം സൂര്യോദയം മുതൽഅസ്തമയം വരെ പൊൻപട്ട് ചാർത്തുന്നപൊൻപ്രകൃതി കളകളനാദവുംപൂങ്കുയിൽ കൊഞ്ചലും പ്രകൃതിതൻ നൃത്തത്തിനീണങ്ങളായ് പച്ചപുടവവിരിച്ചു മയങ്ങുന്ന അമ്മയായ് മേവുന്നദേവേശ്വരി സർവ്വസസ്യങ്ങളും ചാഞ്ചക്കമാടുന്ന മാരുതൻ തന്നുടെ ലീലകളാൽ പാതിര നേരത്തു പരിമളം ചാർത്തുവാന് പൂമുല്ല മുട്ടുകൾകൺതുറന്നു രാവിൻ ഇരുളിമനീക്കുവാൻ വാനത്ത് പഞ്ചമിചന്ദ്രൻചിരിച്ചിടുന്നു. പ്രകൃതി തൻ ഇത്തരംസുന്ദര കാഴ്ചകൾ നാമിന്നു കാണുന്നുസ്വപ്നങ്ങളിൽ മാനുഷർ തന്നുടെസ്വാർത്ഥത മന്നിങ്കൽ എല്ലാ വിപത്തിനുംകാരണങ്ങൾ സ്വന്തം സുഖത്തിനായ്അന്യജന്തുക്കളെ ബലിവച്ച് മാനവർവാണിടുന്നു ഈക്രൂരതകൾതൻമറുപടിയൊക്കെയും മനുഷ്യർക്ക് തന്നെ ഭവിച്ചിടുന്നു ഒന്നിനു പിന്നാലെഒന്നെന്ന രീതിയിൽ പ്രകൃതിയും സ്വാർത്ഥത കാട്ടിടുന്നു അതുകൊണ്ട് മാനവരെനാമേവരും സ്വാർത്ഥത ബോധംവെടിഞ്ഞിടേണം പ്രകൃതിയെ നമ്മുടെമാതാവു തന്നെയായ് കണ്ടുവണങ്ങിപൂജിച്ചിടേണം