പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
ഇന്ന് നാം അന്തിയുറങ്ങുന്നു
അമ്മ തൻ താരാട്ടു പാട്ടുകൾ
കേട്ടു നാം അന്തിയുറങ്ങുന്നു
പ്രകൃതി തൻ ജീവനാം ജീവജാലങ്ങളും
ഇന്നു തൻ അമ്മയുടെ മക്കളല്ലേ
എന്നിട്ടും എന്തേ മനുഷ്യർ നാം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും
പ്രകൃതിയുടെ മുഖമങ്ങ് വികൃതമാക്കി
ദുരന്തങ്ങൾ ഓരോന്നും വന്നു ഭവിച്ചിട്ടും
എന്തെ മനുഷ്യർ നാം മാറുകില്ലേ?
അരുതേ അരുതേ ഇനിയുള്ള കാലം
പ്രകൃതിയോട് ഇത്തരം ക്രൂരതകൾ
നാളെയുടെ തലമുറക്കെങ്കിലും വേണ്ടി നാം
പ്രകൃതി തൻ അമ്മയെ കാത്തിടേണം
നാം പ്രകൃതി തൻ അമ്മയെ കാത്തിടേണം