നിറഞ്ഞൊഴുകുന്ന പുഴ പോൽ
തിങ്ങിവിങ്ങിയ കാടു പോൽ
വിശാല നീലാകാശം പോൽ
മർത്യ ഹൃദയം നിറയെ സ്വപ്നങ്ങളാൽ
ഒരു സുദിനത്തിൽ വന്നൊരാ മഹാമാരി
ഒരു പേടി സ്വപ്നമായി ഓരോ ദിനവും
ഓർക്കുവാൻ ഓർമ്മകൾ മാത്രമായി
ഇനി വന്നണയുമോ ആ
സ്വപ്ന കാലം
ഇനിയും മരിക്കാത്തൊരു ഭൂമിക്കായ്
നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം
ഒരു നല്ല നാളേക്കായ് ഒന്നിച്ചുണരാം