വരിക വരിക കൂട്ടരെ സമയമായ് സമയമായ് ഭീകരനെ തളക്കുവാൻ സമയമായെന്ന് ഓർക്കുക. കൊറോണ എന്ന ഭീകരൻ ചൈനാക്കാരൻ ഭീകരൻ വായ് പിണർന്നു ചാടുമ്പോൾ മാസ്കുകൾ ധരിച്ചിടാം. കൈ നമുക്ക് കഴുകീടാം മുഖം നമുക്ക് കഴുകീടാം സോപ്പുവെള്ളം കൊണ്ട് കൈമുഖങ്ങൾ കഴുകിടാം. പൊരുതി നമ്മൾ നേരിടും കൊറോണയെ തുരത്തീടും ജയം നമുക്ക് നിശ്ചയം എന്റെ നാട് കേരളം.