എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/ആത്മകഥ

18:52, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മകഥ

ഞാൻ കൊറോണ. നാളും തിയതിയും എനിക്ക് കൃത്യമായി ഓർമ്മയില്ലെങ്കിലും ഞാൻ ചൈനയിലാണ് ആദ്യം കയറിപ്പറ്റിയത്. ഒരു ജലദോഷമോ, തൊണ്ടവേദനയോ, ചുമയോ ഒക്കെയായി ഞാൻ ഓരോ മനുഷ്യനിലും കയറിപ്പറ്റും. ചിലർ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി എന്നെ ഇല്ലാതാക്കും. എന്നാൽ മറ്റു ചിലർ മാസ്ക്ക് ധരിച്ച് എന്നെ ഓടിച്ചു വിടാൻ ശ്രമിക്കും. ചൈനയിലെ ഏകാധിപത്യഭരണം ഒന്നവസാനിപ്പിക്കുവാനാണ് ഞാൻ ശ്രമിച്ചത്. ദൈവത്തെ മറന്നള്ള അവരുടെ പ്രവർത്തനങ്ങൾ എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ അവർ രോഗമുള്ളവരേയും ഇല്ലാത്തവരേയും ചുട്ടു കൊന്നു എനിക്കതിൽ ഒരു പാട് സങ്കടമുണ്ട് മറ്റ് ലോകരാജ്യങ്ങളിലെയ്ക്കു ഞാൻ വ്യാപിച്ചതിന് എനിക്ക് യാതൊരു മനസ്സറിവുമില്ല.
എനിക്ക് അതിൽ ഏറ്റവും സങ്കടം തോന്നിയത് ഇന്ത്യയെപ്പോലുള്ള രാജ്യത്തെക്ക് എന്നെ ആരോ കൊണ്ടുപോയതാണ്. ഏതായാലും ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ എന്നെ പിടിച്ചു കെട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എനിക്ക് ഒന്നേ പറയാനള്ളു ആഘോഷങ്ങളും ആചാരങ്ങളും എല്ലാം വെറും ബാഹ്യലോകത്തു മാത്രമായി ആരും ബന്ധങ്ങൾക്ക് വിലകൽപ്പിക്കാത്തവരായി. ബന്ധങ്ങൾ ബന്ധനങ്ങളായപ്പോഴാണ് ഞാൻ നിങ്ങളിൽ കയറിക്കൂടിയത്. അതുകൊണ്ട് തിന്മയുടെ ലോകത്തു നിന്നു മാറി നന്മയിലേക്ക് മടങ്ങൂ. ഞാൻ നിങ്ങളെ വിട്ടു പൊയ്ക്കൊള്ളാം.
നന്ദി

അശ്വിൻ മനോജ്.
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്.
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ