ഭീതി പരക്കുന്ന ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ കൊറോണ എന്ന നാശകാരി താണ്ഡവനടനം തുടങ്ങുന്ന വേളയിൽ ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ പ്രാണനായി കേഴും മനുഷ്യകുലം മനുഷ്യരെല്ലാരും ഒന്നാകുന്നു ഓർമ്മിക്കാൻ വന്നൊരു സൂചനയോ അതോ മർത്ഥ്യരെ തുടച്ച് നീക്കും മഹാമാരിയോ ജാതിയൊന്നുമില്ല മതമേതുമില്ല പ്രാണനായി കേഴുന്നു ഞങ്ങൾ പാഠം പഠിക്കും മർത്ഥ്യന്റെ ചിന്തയിൽ പാകപ്പെടുത്താൻ അടയാളരൂപമായി കൊറോണയോ ..........