ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഭൂമിയാം മാതാവ്

ഭൂമിയാം മാതാവ്

അമ്മയിൽ നിന്നെന്നെ ആദ്യമായ് കൈനീട്ടി-
മാറത്തണച്ചൊരെൻ നന്മയാം ലോകമെ..
നിൻ മടിത്തട്ടിൽ കൊഞ്ചിച്ചും, കരയിച്ചും, അമ്മിഞ്ഞ-
തന്നു താലോലിച്ചു വളർത്തിയതും നീയേ...

പിച്ചവെച്ചു നടന്നൊരാ നേരത്ത്-
തട്ടിത്തടഞ്ഞു വീഴാതെ കാത്തതും നീയേ...
സാരമില്ലുണ്ണി..ഇതാകുന്നു ജീവിതം-
എന്നു എന്നോടു മെല്ലെ നീ പറഞ്ഞതും.
ഹരിശ്രീ കുറിച്ചതും.. നിന്റെ ഈ വിരിമാറിൽ
ഓരോ വളർച്ചയും നിന്റെയീ കൺമുന്നിൽ
മാനത്തെ താരപോലെ എപ്പോഴും
ശേഭിച്ചിടാൻ പഠിപ്പിച്ചതും നീയേ..

എൻറെ സങ്കടങ്ങളിൽ നീ എന്നുമേ..
സ്വാന്തനമേകുവാൻ..ഓടി വന്നില്ലയോ...
എന്നും നിൻ വിരി മാറിൽ ഒരു കൊച്ചു-
പൈതലായ് തത്തിക്കളിക്കുവാനാണെന്റെ ആശയും.

അഭിനവ് ആർ. എസ്.
9 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത