18:23, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ പിറവി കൊണ്ടു നീ ഇന്ന് ലോകമൊട്ടാകെ പടർന്നു നീ
ഭയക്കുന്നു നിൻ പൈശാചികത്വത്തെ നീ ആടി തീർത്തിടും ഈ താണ്ഡവനൃത്തത്തെ നിന്റെ അലർച്ചയിൽ അടർന്നു വീഴുന്നിതാ മാനുഷ്യർ തൻ അഹങ്കാരക്കൊത്തളങ്ങൾ നിന്റെ ദൃഷ്ടിയിൽ ചാമ്പലാകുന്നിതാ മാനുഷ്യർ തൻ ഈർഷ്യയും
പൊയ്മുഖമേന്തിയവർ നിന്നെ ഭയന്നു മുഖമൂടിയണിഞ്ഞു
നീ പടർത്തിടും അഗ്നി ജാലകത്തിൽ പൊലിഞ്ഞിടുന്നു ജീവിതങ്ങ .
വഴിയോരങ്ങൾ വിജനമായി മാനുഷ്യർ മറഞ്ഞിരിക്കുന്നിതാ ഇന്ന് നിന്നെ തുരത്തീടുവാൻ
ഭയമേറുന്ന മിഴികളിലൂടെ
ലക്ഷ്മീ മോഹൻ.ബി
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത