സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം

പരിസ്ഥിതി


പരിസ്ഥിതിസംരക്ഷണം മാലിന്യവിമുക്തകേരളം സുന്ദരകേരളം
കണ്ടുപിടുത്തങ്ങളേറെയും മാനവന്റെ ജീവിതസൗകര്യത്തെ പുഷ്ടിപ്പെടുത്താനും മെച്ചപ്പെടുത്താനുമാണല്ലോ ഒരുരൂപക്കുലഭിക്കുന്ന പേപ്പർബാഗുകൾ മുതൽ കോടിക്കണക്കിനുരൂപവിലവരുന്ന യാത്രയാനങ്ങൾവരെ എന്തും ദാനവന്റെ സുഖസൗകര്യം മെച്ചപ്പെടുത്താൻവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നുകാണാം
ആർഭാടപൂർണമായ ജീവിതത്തിൽ കോടിക്കണക്കിനുമനുഷ്യർ വലിച്ചെറിഞ്ഞിരുന്ന ദുരുപയോഗസാധനങ്ങൾ ടൺകണക്കിനാണ്
അമ്പതുവർഷത്തിനപ്പുറം മനുഷ്യർ ഉപയോഗിച്ച് ഉപേക്ഷിച്ചവസ്തുക്കൾ ഏതെങ്കിലും തരത്തിൽ ദുഷ്യമില്ലാത്തതാകുമായിരുന്നുചിലതെപുനരുപയോഗിക്കുകയും
ചിലത്‌നശിച്ചുമണ്ണോടെചേരുകയും പ്രകൃതിയുടെ ജൈവഘടനയ്‌ക്കു വിള്ളൽ വീഴാതെ അന്നത്തെ മനുഷ്യർ ഈമാലിന്യങ്ങൾ ഭൂമിക്കു വളമാക്കുകയായിരുന്നു
ചെയ്തിരുന്നത് പ്രകൃതിസുന്ദരമായകേരളം ഖര ദ്രവ വാതക മാലിന്യം കാരണം അനുദിനം നാശത്തിലേക്കെനീങ്ങുകയാണ് നാടിനെ രക്ഷിക്കാൻ ശക്തമായ
നിലപാടുകൾ നാം സ്വീകരിക്കണ്ടതുണ്ട് അനുദിനം വർധിച്ചുവരുന്ന മാലിന്യം ഭൗമജീവിതത്തിനുതന്നെ ഭീഷിണിയാകുമ്പോൾ കൊച്ചുകേരളത്തിന്റ കാര്യം പറയണ്ടല്ലോ ഓരോ ഗ്രാമവും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയപട്ടണമായി മാറാനുള്ള പ്രവണത കാണിച്ചുവരികയാണ് ഇത് മലിനീകരണത്തിന്റെ അളവ് വളരെ വർധിക്കുന്നതിന് കാരണമാകുന്നു നാം സൃഷ്ട്ടിക്കുന്നവ കുറച്ചു മാലിന്യം ആണെങ്കിൽ തന്നയും പുനരുപയോഗത്തിനും പുനച്ഛ ക്രമണത്തിനും വിധേയമാക്കിയേൽ
മാത്രമേ കേരളം മാലിന്യമുക്തമാകുകയുള്ളു മാലിന്യത്തെ കുറച്ചുകൊണ്ടുവരാനുള്ള മനോഭാവം നമുക്ക് വേണം മാലിനിയരഹിതസമൂഹത്തിൽ ഉറച്ചുവിശ്വസിയ്ച്ചു ഒരുമയോടെ മുന്നോട്ടു പോകാം
 

മിഥുന എസ്
4 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത