ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/തിരിച്ചുവരവ്

18:20, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചുവരവ്

പ്രകൃതി നീയെത്ര സുന്ദരം 
പ്രകൃതി നീയെത്ര ധന്യ
ഇന്ന് ഞാനറിയുന്നു നിന്നെ 
ഇന്ന് ഞാനോർക്കുന്നു നിന്നെ 

ഇന്ന് നീ മലിനയല്ല ഖിന്നയല്ല 
ശാപവാക്കേകുന്ന പാഴ്ജൻമമല്ല
ശബ്ദങ്ങളില്ല ഘോഷങ്ങളില്ല
വിഷപ്പുകയൂതുന്ന യന്ത്രങ്ങളില്ല 

വീണ്ടുമുയരുന്നു കുയിലിന്റെ നാദം
വീണ്ടുമെൻ മുന്നിലെത്തുന്നു മയിലിന്റെ ന്യത്തം 
കുത്തിപ്പായും പുഴയുടെ നാദം 
പൂത്തുവിടരും പൂവിൻ ഗന്ധം 
പ്രക്യതിക്കിത് രണ്ടാം ജൻമം 

പാഠം പഠിക്കാത്ത മാനവവനെ 
പാഠം പഠിപ്പിച്ചൊരണുവിൻ വിക്യതി..

മിഥുന എം നായർ 
6 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത