പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്

18:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിങ്ങൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്

ലോകം മുഴുവൻ ഭയവും ഭീതിയും പരന്നിരിക്കുകയാണ്. കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ വിഴുങ്ങി യിരിക്കുകയാണ്.21 ദിവസം ലോക് ഡൗൺ ആയ കാരണം വീട്ടിലിരിപ്പാണ്. വൃത്തിയും വെടിപ്പും ശീലമാക്കി. സാനിറ്റൈസറും ഹാന്റ് വാഷും വാങ്ങി. ഇപ്പൊ ഇത് രണ്ടും നിർബന്ധാ...
സദ്യയ്ക്ക് മുമ്പ് കൈ പോലും കഴുകാതെ വെട്ടിവിഴുങ്ങിയിരുന്ന നമ്മളിപ്പോൾ ഏതുനേരവും കുളിയും ജപവും. നല്ല തമാശ തന്നെ .
ഞാൻ ഇതിനിടെ പച്ചക്കറി വാങ്ങാനായി പോയി. പച്ചക്കറി അത്യാവശ്യ സാധനം ആണല്ലോ. കടയുടെ അടുത്തുള്ള വീട്ടിൽ ഒരു കുട്ടി ഗേറ്റിൽ പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവൻ എന്നോട് എൻറെ മൊബൈൽ ആവശ്യപ്പെട്ടു. അവനൊരു ഫോൺ ചെയ്യണമത്രേ. ഇത്രയും ചെറിയ ഒരു കുട്ടി എന്നോട് മൊബൈൽ ആവശ്യപ്പെട്ടപ്പോൾ ഗെയിം കളിക്കാനാണെന്ന് ഞാൻ കരുതി.
ഞാൻ അവനോടു ചോദിച്ചു. "നിനക്കെന്തിനാ ഈ മൊബൈൽ?"
അവൻ പറഞ്ഞു "എനിക്ക് ഒരാളെ വിളിക്കാനാ."
അപ്പോൾ ഞാൻ ചോദിച്ചു "ആരെയാ? ഞാൻ വിളിച്ച് തരാം."
"ദൈവത്തെ വിളിക്കാനാ ചേച്ചി. കുറെ വിളിച്ചു നോക്കി . എടുക്കുന്നില്ല ന്നേ. എടുത്തിരുന്നെങ്കിൽ നമ്മൾ ഇന്ന് നേരിടുന്ന ഈ ദുരന്തത്തിൽ നിന്ന് നമ്മളെയെല്ലാം രക്ഷിക്കാൻ പറയാനാ. ഇത്ര നാൾ പൂജയും പ്രാർത്ഥനയും ഒക്കെയായി നടന്നിട്ട് അങ്ങേര് ഇപ്പ തിരിഞ്ഞുനോക്കുന്നില്ല. അങ്ങേരിപ്പോൾ പരിധിക്ക് പുറത്താണ്."
"മോനേ വിഷമിക്കേണ്ട. ഇന്ന് ഈ മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ ദൈവം ശുഭ്രവസ്ത്രധാരിയാ യും, കാക്കി വസ്ത്രം അണിഞ്ഞും , നല്ല ഭരണാധികാരികളിലൂടെയും നമ്മോടൊപ്പം തന്നെയുണ്ട്. എന്നുംപറഞ്ഞ് അവന് ഒരു ചിരിയും സമ്മാനിച്ച് ഞാൻ വീട്ടിലോട്ട് തിരിച്ചു.

ചഞ്ചൽ ആർ
6 A പി.കെ.എച്ച്. എസ്സ്.എസ്സ്. മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ