വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/തേ൯മാവ്
തേ൯മാവ്
കാടിന്റെ പുഴവക്കിൽ ഒരു തേ൯മാവ് ഉണ്ടായിരുന്നു.വളരെ പൊക്കവും പ്രായവും കുുടിയ ആ മരത്തിൽ ധാരാളം പക്ഷികളും ജീവികളും താമസിച്ചിരുന്നു.ഈ മാവ് തേ൯മാമ്പഴവും തണലും നൽകി എല്ലാവരേയും സഹായിച്ചിരുന്നു.ഈ മാവിൽ നിറയെ തേ൯ മാമ്പഴം കായ്ചിരുന്നു. മാമ്പഴം തിന്നാ൯ ധാരാളം കിളികളും അണ്ണാനും വന്നിരുന്നു.കിളികളുടെ കല പില പാട്ടും ശബ്ദവും അണ്ണാ൯മാരുടെ ചിൽ ചിൽ ശബ്ദൃവും കൊണ്ട് ആ മാവ് സന്തോഷത്തോടെ അവ൪ക്ക് മാമ്പഴം നൽകിയിരുന്നു.ഒരിക്കൽ ഒരു മരംവെട്ടുകാര൯ പുഴയുടെ വക്കിൽ വന്നു.ആ മാവ് മരം അയാളുടെ ശ്രദ്ധയിൽപെട്ടു.ഈ മാവ് മുറിച്ചാൽ എനിക്ക് ജീവിക്കേണ്ട വരുമാനം കിട്ടും.അയാൽ ഈ മാവിനെ മുറിക്കാനായി കോടാലിയുമായി അടുത്തുചെന്നു.ആ മാവ് പെട്ടെന്ന് പേടിച്ച് വിറച്ചു.മാവ് മരംവെട്ടുകാരനോട് കരഞ്ഞ് അപേക്ഷിച്ചു.എന്നെ ഉപദ്രവിക്കരുത്.
|