അധ്യാപികയായ് വന്നു നീ
അറിവു പകർന്നു നീ
അമരമാം അറിവിനെ
സ്നേഹത്താൽ പകർന്നു നീ
അറിവിന്റെ അനന്തസാഗരത്തിൽ
സ്നേഹ മഴയായ് പെയ്തു നീ
ആഹ്ലാദമീ പുതു വേളയിൽ
എൻ അകതാരിൽ പ്രതീക്ഷ തൻ
പുതു ചിത്രം വരച്ചു നീ
അനന്തമാം അറിവിന്റെ
വാതായനം തുറന്നു നീ
ഈശ്വര സന്നിധിയിലെന്ന പോലെ
തൊഴുതു നമിക്കുന്നു ഞാൻ
ഒരായിരം കൂപ്പുക്കൈ .