ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പുഴയുടെ ദാഹം
പുഴയുടെ ദാഹം
അരികത്തൊരു തോണിയിരിപ്പൂ..... പാട്ടില്ലാതെ പുഴയില്ലാതെ അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ... നിഴലില്ലാതെ... ഇളവെയിലേ പൊള്ളുന്നല്ലോ ഇരുൾ മാഞ്ഞില്ല ചീറ്റുന്നല്ലോ ഇരുളിൽ ചിത കാത്തു കിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം... ഏലേലോ ഏലോ ഏലേലോ... ഏലോ ഏലോ ഏലേലോ.... അരികത്തൊരു തോണിയിരിപ്പൂ..... പാട്ടില്ലാതെ പുഴയില്ലാതെ... ഇവിടുള്ളോരു പുഴയുടെ കുളിർമ്മ തൻ മേളമില്ലല്ലോ........... ഇവിടുള്ളോരു കുഞ്ഞുകിടാങ്ങൾ തൻ കളിമേളമില്ലല്ലോ കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശികുളിരില്ലല്ലോ.. ഇവിടുള്ളൊരു പൊടിമണലും ഒരു പുഴ തൻ പേരും മാത്രം....... ഏലേലോ ഏലോ ഏലേലോ... ഏലോ ഏലോ ഏലേലോ....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |