എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണക്കാലം..എന്റെ നിരീക്ഷണം
കൊറോണക്കാലം..എന്റെ നിരീക്ഷണം
ചൈനയിലെ വുഹാൻ എന്ന കച്ചവടനഗരത്തിൽനിന്നുത്ഭവിച്ച വൈറസായ കോവിഡ്-19 അഥവാ കൊറോണ ലോകത്തെയാകെ ഇപ്പോൾ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്.പതിറ്റാണ്ടുകൾക്കിടയിൽ വരുന്ന വൈറസുകളെപ്പോലെ ഈ സുക്ഷ്മാണുവും മനുഷ്യജീവനുകളെ കൊയ്യുകയാണ്.ഇറ്റലി,സ്പെയിൻ,യുഎസ് തുടങ്ങിയ വമ്പൻ സാമ്പത്തിക ശക്തികളെ നിശബ്ദമാക്കിക്കൊണ്ട് കോവിഡ് 19 അതിന്റെ യാത്ര തുടരുകയാണ്.പ്രതിരോധ വാക്സിനുകൾ കണ്ടുപിടിക്കാൻ ഇതുവരെ മനുഷ്യന് കഴിഞ്ഞിട്ടില്ല.ഈ വൈറസിനെതിരായ മരുന്ന് 'സാമൂഹ്യ അകലം പാലിക്കുക 'എന്നതു മാത്രമാണ്.
രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിലമാറ്റങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.ഒരു ഭാഗത്ത് ഇത് മനുഷ്യരെ കൊല്ലുകയും മറുഭാഗത്ത് പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്നു."ആശങ്കയല്ല അതിജാഗ്രതയാണ് വേണ്ടത് "എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം എത്ര ശരിയാണ്!ഈ ജാഗ്രത പണ്ടേ പാലിച്ചിരുന്നെങ്കിൽ ആശങ്കപ്പെടേണ്ട ഒരാവശ്യവും ലോകജനതക്ക് ഉണ്ടാവില്ലായിരുന്നു.ഗതാഗതം നിലച്ചതോടെ റോഡപകടങ്ങൾ ഇല്ലാതായി,ജനങ്ങൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നതിനാൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു,ലോകത്താകെ എന്തൊരു ശാന്തതയാണ് ഈ കാര്യങ്ങളിൽ അനുഭവപ്പെടുന്നത്.സമാധാനവും ശാന്തിയും പ്രകൃതിക്കും ആവശ്യമാണല്ലോ.ഒരുതരത്തിൽ പറഞ്ഞാൽ വൈറസ് ബാധ പ്രകൃതിക്ക് അനുകൂലമായി.വീട്ടുമുറ്റത്ത് വന്നിരിക്കുന്ന കിളികളുടെ എണ്ണംദിനന്തോറും വർദ്ധിക്കുന്നു.പ്രകൃതി നമ്മിൽ നിന്ന് മാറിപ്പോകുമെന്ന ചിന്ത മാറ്റേണ്ട സമയമായപോലെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |