ഹൈസ്ക്കൂൾ റാന്നി പെരുനാട്
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിന്‍റ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാല്‍ അനുഗ്യഹീതമായ ഈ പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂള്‍,റാന്നി-പെരുനാട്.'
ഹൈസ്ക്കൂൾ റാന്നി പെരുനാട് | |
---|---|
വിലാസം | |
റാന്നി-പെരുനാട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 09 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2010 | Jayanthiremesh |
ചരിത്രം
1931 ല്‍ ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പരേതനായ കോയിക്കമണ്ണില്‍ കെ.ഏസ് വേലു പിള്ള അവര്‍കള്‍ ആണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.അദ്ദേഹത്തിന്‍റെ മരണശേഷം 1985 മുതല്‍ 1997 വരെ അദ്ദേഹത്തിന്‍റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.1997 മുതല്‍ 2005 വരെ കൊട്ടാരത്തില്‍ ജി.സോമനാഥപിള്ള ആയിരുന്നു മാനേജര്‍. 2005 മുതല്‍ ശ്രീ.ജി.നടരാജപിള്ള മാനേജര്‍ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി ശ്രീമതി.ഏലിയാമ്മ മാത്യു സേവനം അനുഷ്ഠിച്ചു പോരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എസ്.ഏബ്രഹാം,കെ.ജി.ക്യഷ്ണപിള്ള,,ജി.നാരായണപിള്ള,പി.ജെ.ജോണ്‍,കെ.പി.ക്യഷ്ണപിള്ള,ജി.ലീലാവതിയമ്മാള്‍,പി.രത്നമ്മാള്‍,ജി.ആനന്ദം,റ്റി.വി.തോമസ്,ലീലാമ്മ തോമസ്,എസ്.ഉഷാകുമാരി എന്നിവര്‍ പ്രഥമ അധ്യാപകരായിരുന്നു.
ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിന്‍റ പ്രധാന അധ്യാപകനായിരിക്കെ 1998 ല്‍ ദേശീയ അധ്യാപക അവാര്‍ഡിനര്‍ഹനായി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|