16:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വയറേശരണം പാടിനടക്കും
പൊണ്ണത്തടിയൻ കുഞ്ഞവരാൻ
കണ്ണിൽ കണ്ടത് തിന്നു നടക്കും
തീറ്റ കൊതിയൻ കുഞ്ഞവരാൻ
കൈയ്യും വായും കഴുകാതെ
രോഗാണുക്കൾ മെല്ലെ മെല്ലെ
കുഞ്ഞവരാനെ പിടികൂടി
വയറിന് വേദന പല്ലിന് വേദന
വേദന വേദന സർവത്ര
ഒന്നും തിന്നാൻ കഴിയാതെടുവിൽ
നിലവിളിയായി പാവത്താൻ
വൈദ്യർ വന്നു ഡോക്ടർ വന്നു
ബഹളം കൊണ്ടൊരു പൊടിപൂരം
ആഹാരത്തിന് മുമ്പും പിമ്പും
കയ്യും വായും കഴുകേണം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടിക്കൂടും