ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/സമന്മാർ

15:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgmhssvarkala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big><big><big>'''സമന്മാർ'''</big></big></big></big></...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമന്മാർ

മനുഷ്യന് നിറങ്ങളോട് ഭ്രാന്തായിരുന്നു ,
മനുഷ്യന് മതങ്ങളോട് ഭ്രാന്തായിരുന്നു,
മനുഷ്യന് ദൈവങ്ങളോട് ഭ്രാന്തായിരുന്നു ,
മനുഷ്യന് കൊടികളോട് ഭ്രാന്തായിരുന്നു,
മനുഷ്യന് മുദ്രാവാക്യങ്ങളോട് ഭ്രാന്തായിരുന്നു,
ആ ഭ്രാന്ത് അവന് ലഹരിയായി മാറി,
ആ ലഹരി അവന്റെ കൈകളിൽ ചോരക്കറ പുരട്ടി,
ആ ചോരക്കറ കഴുകിക്കളയാൻ ജലത്തിന് സാധിച്ചില്ല,
ആ ചോരക്കറ കഴുകിക്കളയാൻ വീഞ്ഞിന് സാധിച്ചില്ല,
എന്നാൽ ,
ആ ചോരക്കറ കഴുകിക്കളയാൻ വിധിക്കപ്പെട്ടത്
ഒരു രൂപമില്ലാ പിശാചായിരുന്നു .
അവനത് ചെയ്തു,
ഒരുപാടുപേരെ അവനൊപ്പം കൊണ്ടുപോയി ,
ഒരുപാടു യുഗങ്ങളുടെ പ്രയത്നം അവനൊപ്പം
കൊണ്ടുപോയി ,
എന്നാൽ,
അവൻ പല മതിലുകളും തകർത്തുകളഞ്ഞു ,
പല ഭ്രാന്തുകളും എരിച്ചുകളഞ്ഞു,
അപ്പോൾ,
മനുഷ്യന് മുന്നിൽ-
നിറങ്ങളില്ലാതായി ,
മതങ്ങളില്ലാതായി ,
ദൈവങ്ങളില്ലാതായി,
കൊടികളില്ലാതായി,
മുദ്രാവാക്യങ്ങളുമില്ലാതായി .
ഒറ്റ നിറവും,
ഒറ്റ മതവും,
ഒറ്റ ദൈവവും ,
ഒറ്റ കൊടിയും ,
ഒറ്റ മുദ്രാവാക്യവും--
മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞു
എല്ലാവരും സമന്മാരാണെന്നും തിരിച്ചറിഞ്ഞു.
ചെങ്കൽപാതകളിലും ,
ടാറിട്ട റോഡുകളിലും ,
കുടിലുകളിലും,
കൊട്ടാരങ്ങളിലും--
കാണുന്നവർക്ക് ഒറ്റ മുഖമായി
 അരൂപിയായ പിശാചിൽ നിന്നും
മാനവരാശിയുടെ രക്ഷയ്ക്കായി പൊരുതിയവർക്ക്
ദൈവത്തിന്റെ മുഖവുമായി .
 ചെറുത്തുനിൽപ്പിന്റെ കഥയിൽ ,
തകർന്നുവീണ കോട്ടകളുടെ കഥയിൽ,
പൊട്ടിച്ചെറിഞ്ഞ ചങ്ങലകളുടെ കഥയിൽ,
അരൂപിപ്പിശാച് നൽകിയതൊരൊറ്റ
ചോദ്യത്തിന് ഉത്തരം --
രാജാവിനും യാചകനും ഒരു മുഖമെന്ന ഉത്തരം.


 

അനാമിക.വി.കെ
XI.സയൻസ്.ബി ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത